Tuesday, September 15, 2026
India News

മണിപ്പൂരില്‍ രണ്ടിടങ്ങളില്‍ ആക്രമണം; ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ രണ്ടിടങ്ങളില്‍ ആക്രമണം; ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ ലോങ്പി, ടോളന്‍ ഗ്രാമങ്ങളിലുണ്ടായ അജ്ഞാതരുടെ ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയെ കാണാതായിട്ടുണ്ട്. ഇന്നലെയുണ്ടായ സംഭവത്തില്‍ പരുക്കേറ്റ രണ്ടുപേരെ അസം റൈഫിള്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1990-കളിലെ വംശീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും അനുസ്മരിച്ച് കുക്കി സമൂഹം കറുത്ത ദിനം (Black Day) ആചരിക്കുന്ന വേളയിലാണ് ഗ്രാമങ്ങളില്‍ ഈ ആക്രമണങ്ങള്‍ നടന്നത്. കുക്കി ജനതയ്ക്ക് നേരെയുണ്ടായത് ഭീകരാക്രമണമാണെന്ന് വെസ്റ്റേണ്‍ വില്ലേജേഴ്‌സ് വോളന്റിയേഴ്‌സ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ നാഗ വിഘടനവാദികളാണെന്നാണ് ആരോപണം. 

കേന്ദ്ര സുരക്ഷാ സേന വിന്യസിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്താണ് എല്‍. ടോളനില്‍ ആക്രമണം നടന്നതെന്നതും സംഘടന ആശങ്കയോടെ ചൂണ്ടിക്കാട്ടുന്നു. കുക്കി ഗ്രാമങ്ങളില്‍ കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികളെ ഉടന്‍ പിടികൂടണമെന്നും, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

Related News

Comments

No comments yet. Be the first to comment!

Leave a Comment