Sunday, September 13, 2026
Kerala News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: പണമിടപാടുകള്‍ ഇഡി അന്വേഷണത്തിലേക്ക്

മെസ്സിയുടെ പേരിലെ തട്ടിപ്പ്: പണമിടപാടുകള്‍ ഇഡി അന്വേഷണത്തിലേക്ക്

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പും ക്രമക്കേടുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിലേക്ക്. കേസില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വ്യക്തമായതോടെ, വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജിഎസ്ടി (GST) വകുപ്പ് ഇഡിക്ക് ഔദ്യോഗികമായി കത്തുനല്‍കും.

മെസ്സി പരിപാടിയുടെ പേരില്‍ 13 കമ്പനികളുടെ അക്കൗണ്ടുകള്‍ വഴിയാണ് കോടികളുടെ പണമിടപാടുകള്‍ നടന്നതെന്ന് ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍, ഇതില്‍ 7 കമ്പനികള്‍ക്ക് മാത്രമാണ് നിലവില്‍ ജിഎസ്ടി രജിസ്‌ട്രേഷനുള്ളത്. ഇടപാടുകള്‍ നടത്തിയ ഭൂരിഭാഗം സ്ഥാപനങ്ങളും വ്യാജ (ഷെല്‍) കമ്പനികളാകാനാണ് സാധ്യതയെന്നാണ് ജിഎസ്ടി അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

പരിപാടിയുടെ ആദ്യഘട്ടത്തില്‍ മാത്രം 126 കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്. ഇതിന്റെ നികുതിയിനത്തില്‍ അടക്കേണ്ട 22.5 കോടി രൂപയുടെ ജിഎസ്ടി തുക നിര്‍ദ്ദിഷ്ട സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ കമ്പനി തിരിച്ചടച്ചിരുന്നില്ല. നിലവില്‍ വിഷയവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ ആര്‍ബിട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

ഈ നിയമനടപടികള്‍ റദ്ദാക്കപ്പെടുകയും പണം തിരികെ ലഭിക്കുകയും ചെയ്യുകയാണെങ്കില്‍ കമ്പനിക്ക് പിന്നീട് നികുതി റീഫണ്ടിനായി അപേക്ഷിക്കാവുന്നതാണ്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പിഴപ്പലിശയടക്കം ഭീമമായ തുക റിപ്പോര്‍ട്ടര്‍ കമ്പനി ജിഎസ്ടി വകുപ്പിലേക്ക് അടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

Related News

Comments

No comments yet. Be the first to comment!

Leave a Comment