Sunday, September 13, 2026
Kerala News

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എല്‍ നിനോയുടെ സ്വാധീനവും കാലവര്‍ഷം ദുര്‍ബലമായതുമാണ് ചൂട് വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു.

ചൂട് കടുക്കുന്ന സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെയുള്ള സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കാനും സൂര്യാതപം, നിര്‍ജലീകരണം എന്നിവ തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണത്തിന് കാരണമാകുന്ന മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment