തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകരെ വിലങ്ങുവച്ച് കോടതിയില്‍ ഹാജരാക്കിയതിനെതിരെ കേരള പൊലീസിനെതിരെ വിമര്‍ശനവുമായി എസ്എഫ്‌ഐ. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആദര്‍ശ് എസ്.കെ, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷ് എന്നിവരെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ച ചിത്രങ്ങള്‍ പങ്കുവെച്ചാണ് സംഘടന രംഗത്തെത്തിയത്.
വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കാന്‍ മാത്രം വിദ്യാര്‍ഥികള്‍ പിടികിട്ടാപ്പുള്ളികളോ കൊടുംകുറ്റവാളികളോ ആണോയെന്ന് എസ്എഫ്‌ഐ ചോദിച്ചു. പൊലീസും യുഡിഎഫും സകല മര്യാദകളും പരിധികളും ലംഘിക്കുകയാണെന്നും സംഘടന ആരോപിച്ചു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ നേതാക്കളെ ജയിലിലടച്ച് തീര്‍ക്കുകയാണ് യുഡിഎഫ് നയമെന്ന് പിഎസ് സഞ്ജീവ് ആരോപിച്ചു. വന്ദേമാതരം പൂര്‍ണമായി പാടുകയും സംഘപരിവാറിന് കീഴടങ്ങുകയും ചെയ്ത സര്‍ക്കാരിനെതിരെ നാലാം തീയതി നടന്ന സമരത്തില്‍ പങ്കെടുക്കാത്ത നേതാക്കളെ പോലും അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ജയിലിലടച്ചാല്‍ കെഎസ്യുവിനെ വിജയിപ്പിക്കാമെന്ന് കരുതുന്നവര്‍ക്ക് തെറ്റിയെന്നും പിഎസ് സഞ്ജീവ് പറഞ്ഞു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment