Tuesday, September 8, 2026
Kerala News

ശബരിമല: ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല; മന്ത്രി

ശബരിമല: ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല;  മന്ത്രി



തിരുവനന്തപുരം: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സര്‍ക്കാര്‍ ഇടപെടില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. എന്നാല്‍ തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ നിയമനിര്‍മാണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ നിയമനിര്‍മാണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മണ്ഡല-മകരവിളക്ക് തീര്‍ഥാടനം മികച്ച രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തീര്‍ഥാടനം സുഗമമായി നടത്തണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദര്‍ശനത്തിന് തടസ്സമുണ്ടായാല്‍ ജനങ്ങള്‍ ദേവസ്വം ബോര്‍ഡിനെയല്ല, സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം മുഖ്യമന്ത്രി പമ്പയില്‍ വിശദമായ യോഗം നടത്തുമെന്നും കെ. മുരളീധരന്‍ അറിയിച്ചു.

അതേസമയം, രമ്യ ഹരിദാസ് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. രമ്യ ഹരിദാസ് നിയമസഭയില്‍ അപേക്ഷ നല്‍കിയ കാര്യം അറിയില്ലെന്നും പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ അതിനപ്പുറം തനിക്ക് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി, എംപി, എംഎല്‍എ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം പാര്‍ട്ടിക്ക് വിധേയരാണെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment