Tuesday, September 8, 2026
India News

തമിഴ്‌നാട് നിയമസഭയില്‍ അസാധാരണ രംഗങ്ങള്‍; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷ പ്രതിഷേധം

തമിഴ്‌നാട് നിയമസഭയില്‍ അസാധാരണ രംഗങ്ങള്‍; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷ പ്രതിഷേധം



ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പരാമര്‍ശങ്ങളെ ചൊല്ലി തമിഴ്‌നാട് നിയമസഭയില്‍ അസാധാരണ രംഗങ്ങള്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ നിര്‍ദേശപ്രകാരം സഭയില്‍ നിന്ന് പുറത്താക്കി.

ഇഡി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സര്‍ക്കാരിയ കമ്മിഷന്‍ റിപ്പോര്‍ട്ട്, മിസ നിയമം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി സഭയില്‍ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സ്പീക്കര്‍ ആവശ്യം അംഗീകരിച്ചില്ല. ഇതോടെയാണ് ഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്.

സ്പീക്കറുടെ ചെയറിന് മുന്നിലെത്തിയ ഡിഎംകെ എംഎല്‍എമാരെ പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ടിവികെയെ പരിഹസിച്ച് റിയല്‍ സര്‍ക്കാര്‍ അല്ല, റീല്‍ സര്‍ക്കാര്‍ മാത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

തങ്ങള്‍ ഉന്നയിച്ചത് ന്യായമായ ആവശ്യമാണെന്നും അതിന് സ്പീക്കര്‍ അനുമതി നല്‍കാതിരുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ഡിഎംകെ വിപ്പ് ഇ.വി. വേലു പ്രതികരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment