തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍. മുഖ്യമന്ത്രിയായിരിക്കെ മകള്‍ വീണ ടി വഴി പിണറായി വിജയന്‍ 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് ഇഡിയുടെ റിപ്പോര്‍ട്ടിലെ ഗുരുതര പരാമര്‍ശം.
പിണറായി വിജയന്‍, മകള്‍ വീണ ടി, വീണയുടെ ഭര്‍ത്താവും സിപിഐഎം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നല്‍കിയതായാണ് വിവരം.
വീണ ടി മുഖേന 3.28 കോടി രൂപ പിണറായി വിജയന് കൈമാറിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ലഭിച്ച പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തിയെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment