തിരുവനന്തപുരം: ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരം പരിമിതപ്പെടുത്തി നിയന്ത്രണങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ശബരിമലയുടെ സമഗ്ര വികസനത്തിനായി പ്രത്യേക ശബരിമല വികസന അതോറിറ്റി രൂപീകരിക്കും. അതോറിറ്റിയുടെ കന്നി യോഗം സെപ്റ്റംബര്‍ 11-ന് ചേരും.
ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യം. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനം, നിര്‍മ്മാണ മേല്‍നോട്ടം എന്നിവയൊക്കെ അതോറിറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വനം വകുപ്പ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവര്‍ത്തനം. പുതിയ ഭരണസംവിധാനം നിലവില്‍ വരുന്നതോടെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment