തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്നും രാജ്യത്തുടനീളം ഈ പ്രശ്‌നമുണ്ടെന്നും മന്ത്രി സണ്ണി ജോസഫ്. മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം കുറയുകയും കടുത്ത ചൂട് കാരണം ഉപഭോഗം വന്‍തോതില്‍ ഉയരുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പല പ്രധാന വൈദ്യുത പദ്ധതികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ഡാമുകളില്‍ വെള്ളം വറ്റിയതും സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു.
യൂണിറ്റിന് 4 രൂപ 25 പൈസ നിരക്കില്‍ ലഭിക്കേണ്ട വൈദ്യുതി ഇപ്പോള്‍ ലഭ്യമല്ലെന്നും, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കടം വാങ്ങിയ വൈദ്യുതി പ്രതിദിനം തിരിച്ചു നല്‍കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യത കുറഞ്ഞ പശ്ചാത്തലത്തില്‍, വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment