Tuesday, September 8, 2026
Kerala News

മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കി; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

 മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കി; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ എം.എല്‍.എ എച്ച്. സലാം. സി.പി.ഐ.എം നേതാവായിരുന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാനും, ഒരു വനിതയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അപവാദ പ്രചാരണം നടത്താനും ജി. സുധാകരന്‍ നിര്‍ദേശം നല്‍കിയിരുന്നതായി എച്ച്. സലാം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. എന്നാല്‍ ഈ ആവശ്യങ്ങള്‍ നേതാക്കള്‍ തള്ളിക്കളയുകയായിരുന്നു. ഡി.വൈ.എഫ്.ഐ നേതാക്കളോട് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നതായും, യഥാര്‍ത്ഥ പൊളിറ്റിക്കല്‍ ക്രിമിനല്‍ സുധാകരനാണെന്നും സലാം കുറ്റപ്പെടുത്തി.

2021-ലെ തിരഞ്ഞെടുപ്പ് ഫണ്ട് കണക്കുകള്‍ പുറത്തുവിടാന്‍ ജി. സുധാകരനെ സലാം വെല്ലുവിളിച്ചു. ബി. ചന്ദ്രബാബുവിന്റെ സ്വത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന സുധാകരന്‍ സ്വന്തം സ്വത്ത് വെളിപ്പെടുത്തണം. ജില്ലയിലെ എല്ലാ സി.പി.ഐ.എം നേതാക്കളുടെയും സ്വത്ത് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെടുത്താന്‍ തങ്ങള്‍ തയ്യാറാണെന്നും എച്ച്. സലാം ഫേസ്ബുക്കില്‍ കുറിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment