Tuesday, September 8, 2026
India News

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം അംഗീകരിക്കില്ല; ശക്തമായ നടപടിയുണ്ടാകുമെന്ന് വിജയ്

 സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം അംഗീകരിക്കില്ല; ശക്തമായ നടപടിയുണ്ടാകുമെന്ന് വിജയ്


ചെന്നൈ: സ്ത്രീകള്‍ക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. തന്റെ രാഷ്ട്രീയ വിജയത്തിന് പിന്നില്‍ സ്ത്രീകളുടെ പിന്തുണ നിര്‍ണായകമായിരുന്നെന്നും, അവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും വിജയ് നിയമസഭയില്‍ വ്യക്തമാക്കി.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് വിജയ് മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടിയും വിജയിയുടെ അടുത്ത സുഹൃത്തുമായ ത്രിഷയെ പരോക്ഷമായി പരാമര്‍ശിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയിയുടെ പ്രതികരണം. സ്ത്രീകളെ അപമാനിക്കുന്ന രാഷ്ട്രീയ പ്രസ്താവനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന സന്ദേശമാണ് വിജയ് നിയമസഭയില്‍ നല്‍കിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment