ദില്ലി: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി വി ഡി സതീശന്റെ ദില്ലി സന്ദര്‍ശനത്തിനിടെ വിഷയം ചര്‍ച്ചയാകാനാണ് സാധ്യത. പാഠ്യപദ്ധതിയില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകരുതെന്നും പി എം ശ്രീ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാനത്തിന് ലഭിക്കണമെന്നുമുള്ള നിബന്ധനകളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.
ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കേന്ദ്രവുമായി വീണ്ടും ചര്‍ച്ച നടത്താനുള്ള നീക്കമാണ് നടക്കുന്നത്.
അതേസമയം, ദില്ലിയില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി വി ഡി സതീശന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പി എം ശ്രീ പദ്ധതി സംബന്ധിച്ച വിഷയം ചര്‍ച്ചയായില്ലെന്നാണ് വിവരം.
ഉപാധികളോടെയെങ്കിലും പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കണമെന്നാണ് വി ഡി സതീശന്റെ നിലപാട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment