Tuesday, September 8, 2026
Kerala News

കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം; രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് വി ഡി സതീശന്‍

 കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം; രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് വി ഡി സതീശന്‍


ന്യൂഡല്‍ഹി: കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന നിലപാട് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയതായാണ് വിവരം.

സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നേതാവിനെയാണ് കെപിസിസി അധ്യക്ഷനായി പരിഗണിക്കേണ്ടതെന്നാണ് വി ഡി സതീശന്റെ നിലപാട്. ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി തുടങ്ങിയ എംപിമാരുടെയും മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ജോസഫ് വാഴക്കന്‍ എന്നിവരുടെയും പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.

കെസി വേണുഗോപാല്‍ പക്ഷത്തിന്റെ പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന പേരുകളിലൊന്നാണ് മാത്യു കുഴല്‍നാടന്‍. അതേസമയം, കെ മുരളീധരന്‍, സണ്ണി ജോസഫ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും നേരത്തെ ഹൈക്കമാന്‍ഡിനെ തങ്ങളുടെ നിലപാടുകള്‍ അറിയിച്ചിരുന്നു.

പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെയും മുന്‍ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായങ്ങള്‍ തേടാന്‍ എഐസിസി കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷിയെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment