Friday, October 16, 2026
Kerala News

1.41 ലക്ഷം കണ്ടെയ്‌നറുകള്‍; പ്രതിമാസ ചരക്ക് നീക്കത്തില്‍ റെക്കോര്‍ഡിട്ട് വിഴിഞ്ഞം

1.41 ലക്ഷം കണ്ടെയ്‌നറുകള്‍;  പ്രതിമാസ ചരക്ക് നീക്കത്തില്‍ റെക്കോര്‍ഡിട്ട് വിഴിഞ്ഞം

തിരുവനന്തപുരം: പ്രതിമാസ ചരക്ക് നീക്കത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആഗസ്റ്റ് മാസത്തില്‍ മാത്രം 1.41 ലക്ഷം ടിഇയു കണ്ടെയ്‌നറുകളാണ് തുറമുഖം വഴി കൈകാര്യം ചെയ്തത്. കൂടാതെ, MSC പാലക്ക് എന്ന മദര്‍ഷിപ്പില്‍ നിന്ന് മാത്രം 11,011 ടിഇയു കണ്ടെയ്‌നറുകള്‍ ഇറക്കി ഒറ്റക്കപ്പലിലെ ചരക്ക് നീക്കത്തിലും വിഴിഞ്ഞം പുതിയ നാഴികക്കല്ലിട്ടു.

കഴിഞ്ഞ മാസം 18-നാണ് വിഴിഞ്ഞത്തെ സമ്പൂര്‍ണ്ണ കയറ്റുമതി-ഇറക്കുമതി (EXIM) പ്രവര്‍ത്തനങ്ങളുടെ ഫ്‌ലാഗ് ഓഫും, മിഷന്‍ സമുദ്ര പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചത്. 400 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ഈ ബൃഹത് പദ്ധതിയിലൂടെ കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരദേശത്തെ ബന്ധിപ്പിച്ച് എട്ട് വ്യാവസായിക ക്ലസ്റ്ററുകളും, മൂന്ന് പുതിയ നഗരങ്ങളും വികസിപ്പിച്ച് വിഴിഞ്ഞത്തെ വലിയൊരു സമുദ്ര സാമ്പത്തിക മേഖലയാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നേരത്തെ കൊളംബോ, സിംഗപ്പൂര്‍, ദുബായ് വഴി നടത്തിയിരുന്ന ചരക്ക് നീക്കം ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് യൂറോപ്പ് ഉള്‍പ്പെടെയുള്ള വിദേശ വിപണികളിലേക്ക് സാധ്യമാകും. ഷിപ്പിങ് ഭീമന്മാരായ എംഎസ്‌സി തങ്ങളുടെ ജേഡ് സര്‍വീസില്‍ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തിയതോടെ യൂറോപ്പിലേക്കുള്ള യാത്രാസമയം 10 ദിവസം വരെ കുറഞ്ഞ് 24 ദിവസത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകും. ഇത് ദക്ഷിണേന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് സമയത്തിലും ചെലവിലും വലിയ ലാഭമുണ്ടാക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment