Saturday, September 5, 2026
Kerala News

പിണറായിയുടെ പരാമര്‍ശം തള്ളി സിപിഐഎം സെക്രട്ടറിയേറ്റ്; ജനങ്ങളല്ല, പാര്‍ട്ടി തന്നെ തിരുത്തും

 പിണറായിയുടെ പരാമര്‍ശം തള്ളി സിപിഐഎം സെക്രട്ടറിയേറ്റ്; ജനങ്ങളല്ല, പാര്‍ട്ടി തന്നെ തിരുത്തും


തിരുവനന്തപുരം: അണികള്‍ക്ക് തെറ്റ് സംഭവിച്ചെന്ന പിണറായി വിജയന്റെ പരാമര്‍ശത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പിണറായി വിജയന്‍ നടത്തിയ വ്യാഖ്യാനം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല. ജനങ്ങള്‍ തിരുത്തേണ്ടതില്ലെന്നും പാര്‍ട്ടി തന്നെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തെറ്റുകള്‍ തിരുത്താന്‍ പാര്‍ട്ടി തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, സിപിഐഎം വിശാല സംസ്ഥാന സമിതിയിലെ ചര്‍ച്ചകളും തീരുമാനങ്ങളും പുറത്തേക്ക് പോകരുതെന്ന് പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കി. വിവരങ്ങള്‍ പുറത്തുവന്നാല്‍ പ്രതിനിധികളുടെ ഫോണുകള്‍ പരിശോധിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സംസ്ഥാന സമിതിയിലെ വിമര്‍ശനങ്ങളും തീരുമാനങ്ങളും യോഗത്തിനുള്ളില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് നിര്‍ദേശം. പൊതുജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

തളിപ്പറമ്പില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായി വിജയന്‍ അണികളുടെ ഭാഗത്തുണ്ടായ വീഴ്ചയെക്കുറിച്ച് വിമര്‍ശിച്ചത്. അണികളെ വഴിതെറ്റിച്ചതെന്താണെന്ന് ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഗൗരവമായി കാണണമെന്നും ആരെയാണ് വിശ്വാസത്തിലെടുത്തതെന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.

അണികള്‍ക്ക് സംഭവിച്ച തെറ്റ് ഇപ്പോഴെങ്കിലും തിരുത്താന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment