Saturday, September 5, 2026
Kerala News

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വേദി മാറ്റിയത് വിവാദം; മറുപടിയുമായി മന്ത്രി

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വേദി മാറ്റിയത് വിവാദം; മറുപടിയുമായി മന്ത്രി



കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിനെച്ചൊല്ലി വിവാദം. വേദി മാറ്റിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് അറിയില്ലെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. എന്നാല്‍ സൗകര്യങ്ങള്‍ പരിഗണിച്ചാണ് കായികമേള കോഴിക്കോട്ടേക്ക് മാറ്റിയതെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.

കായികമേളയ്ക്കായി കണ്ണൂര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുകൊണ്ടിരിക്കെയാണ് വേദി കോഴിക്കോട്ടേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കണ്ണൂരിനെ അടുത്ത വേദിയായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കുകയും പതാക കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ മാറിയതിന് പിന്നാലെ കോഴിക്കോട് എന്‍ഐടിയെ പ്രധാന വേദിയാക്കി കായികമേള നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും തീരുമാനത്തിന്റെ കാരണം വ്യക്തമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

അതേസമയം, കായികമേള കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചിരുന്നതായി അറിയില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും പ്രതികരിച്ചത്. കണ്ണൂരിന് താല്‍പര്യമുണ്ടെങ്കില്‍ അടുത്ത തവണ കായികമേള നടത്താന്‍ അവസരം നല്‍കാമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 24 മുതല്‍ 29 വരെയാണ് സംസ്ഥാന സ്‌കൂള്‍ കായികമേള കോഴിക്കോട് നടക്കുക.


Related News

Comments

No comments yet. Be the first to comment!

Leave a Comment