കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ശുദ്ധീകരണം ആവശ്യമാണെന്ന് സിപിഐഎം നേതാവ് പി. ജയരാജന്‍. അണികളുടെ അഭിപ്രായങ്ങള്‍ കേട്ട് ആവശ്യമായ തിരുത്തലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തില്‍ ഇടതുപക്ഷം പിന്നിലായതിന്റെ കാരണങ്ങള്‍ പരിശോധിക്കണമെന്നും രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനത്തില്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെന്നും പി. ജയരാജന്‍ വ്യക്തമാക്കി.
തെറ്റുകള്‍ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റിലാണ് പി. ജയരാജന്റെ പ്രതികരണം.
വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍ എന്നിവര്‍ പാര്‍ട്ടി വിട്ടുപോയ സാഹചര്യം സിപിഐഎം ഗൗരവമായി പരിശോധിക്കണമെന്നും പി. ജയരാജന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ ഉന്നയിക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് പകരം സിപിഐഎം വിരുദ്ധര്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇത്തരത്തിലുള്ള നീക്കങ്ങള്‍ താല്‍ക്കാലിക വിജയം മാത്രമാണെന്നും പി. ജയരാജന്‍ പറഞ്ഞു. അതേസമയം, കെ.കെ. രാഗേഷിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. വ്യക്തികളെ ലക്ഷ്യമിട്ടുള്ള ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment