കണ്ണൂര്‍: മുന്‍കൂട്ടി അറിയിപ്പില്ലാതെ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതില്‍ വന്‍ പ്രതിഷേധം. ഒക്ടോബര്‍ 24 മുതല്‍ 29 വരെ നടക്കുന്ന മേളയ്ക്കായി കണ്ണൂര്‍ ഒരുങ്ങുന്നതിനിടെയാണ് അവസാന നിമിഷം വേദി മാറ്റിയത്. കോഴിക്കോട് എന്‍ഐടി ഗ്രൗണ്ടാണ് പ്രധാന വേദി. എന്നാല്‍, കണ്ണൂരില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാലാണ് കോഴിക്കോട്ടേക്ക് മാറ്റിയതെന്നും ഒരു സര്‍ക്കാര്‍ തീരുമാനിച്ചത് മറ്റൊരാള്‍ക്ക് മാറ്റിക്കൂട എന്നില്ലല്ലോയെന്നും കായികമന്ത്രി ഒ.ജെ. ജനീഷ് വിശദീകരിച്ചു.
പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന കായികമേള കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്താണ് നടന്നത്. അന്ന് 1,825 പോയിന്റോടെ തിരുവനന്തപുരം ഓവറോള്‍ കിരീടം സ്വന്തമാക്കിയിരുന്നു. അത്ലറ്റിക്സില്‍ 247 പോയിന്റോടെ മലപ്പുറം കിരീടം നിലനിര്‍ത്തിയപ്പോള്‍ പാലക്കാട് (212 പോയിന്റ്) രണ്ടാം സ്ഥാനം നേടി. അവസാന നിമിഷം നടന്ന 4×100 മീറ്റര്‍ റിലേയിലെ മികച്ച പ്രകടനവും ഒരു മീറ്റ് റെക്കോര്‍ഡുമടക്കം നേടിയ മൂന്ന് സ്വര്‍ണവുമാണ് മലപ്പുറത്തിന് വിജയം സമ്മാനിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment