കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 43 ദിവസത്തിന് ശേഷമാണ് പ്രശാന്ത് ജയില്‍ മോചിതനാകുന്നത്.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്. ആദ്യ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുന്നതിനിടെ തലയില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് പ്രശാന്ത്.
കേസില്‍ പ്രശാന്തിനൊപ്പം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാറിനും ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
2019-ല്‍ നടന്ന സ്വര്‍ണ്ണക്കവര്‍ച്ച മറച്ചുവെക്കുന്നതിനായി 2021-ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണ്ണപ്പാളികള്‍ നല്‍കിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രശാന്തിനെ കേസില്‍ 17-ാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.
Comments
No comments yet. Be the first to comment!
Leave a Comment