Friday, September 4, 2026
Kerala News

റെക്കോര്‍ഡ് കുതിപ്പില്‍ കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോ; ഒറ്റദിവസം നേടിയത് 29 ലക്ഷത്തിലേറെ രൂപ വരുമാനം

റെക്കോര്‍ഡ് കുതിപ്പില്‍ കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോ; ഒറ്റദിവസം നേടിയത് 29 ലക്ഷത്തിലേറെ രൂപ വരുമാനം

എറണാകുളം:  ഓണാവധി കഴിഞ്ഞ് മടങ്ങിയ യാത്രക്കാരുടെ കനത്ത തിരക്കില്‍ ചരിത്രനേട്ടം സ്വന്തമാക്കി കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോ. ഓണത്തിനുശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31-ന് ടിക്കറ്റ് ഇനത്തില്‍ മാത്രം 29,88,679 രൂപയുടെ റെക്കോര്‍ഡ് വരുമാനമാണ് ഡിപ്പോ നേടിയത്. ലക്ഷ്യമിട്ടിരുന്ന 25.10 ലക്ഷം രൂപ മറികടന്നാണ് ഈ നേട്ടം. എറണാകുളത്തുനിന്ന് മാത്രം 95 സര്‍വീസുകള്‍ വിജയകരമായി ഓപ്പറേറ്റ് ചെയ്തു.

യാത്രക്കാരുടെ തിരക്ക് മുന്‍കൂട്ടിക്കണ്ട് കൃത്യമായ പ്ലാനിങ്ങോടെ അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതാണ് വരുമാന വര്‍ധനവിന് വഴിയൊരുക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷവും തിങ്കളാഴ്ചയുമായി ബെംഗളൂരുവിലേക്ക് 10 പ്രത്യേക സര്‍വീസുകളും ചെന്നൈയിലേക്ക് ഒരു അധിക സര്‍വീസും നടത്തി. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് റൂട്ടുകളിലേക്ക് നാല് എസി ലോഫ്‌ലോര്‍ ബസുകളും ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് വിഭാഗങ്ങളിലായി നിരവധി സ്‌പെഷ്യല്‍ സര്‍വീസുകളും സജ്ജീകരിച്ചതും വരുമാനം കൂട്ടാന്‍ സഹായിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment