Monday, August 31, 2026
Kerala News

മുട്ടില്‍ മരംമുറിക്കേസ്: അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തള്ളി

മുട്ടില്‍ മരംമുറിക്കേസ്: അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തള്ളി



കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിലെ കുറ്റപത്രം സെപ്റ്റംബര്‍ ഏഴിന് പ്രതികളെ വായിച്ചുകേള്‍പ്പിക്കും.

കേസില്‍ റോജി അഗസ്റ്റിനാണ് ഒന്നാം പ്രതി. ആന്റോ അഗസ്റ്റിന്‍ രണ്ടാം പ്രതിയും. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.

ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ നടപടി. ഇതോടെ കേസിലെ തുടര്‍ വിചാരണ നടപടികള്‍ മുന്നോട്ടുപോകും.


Related News

Comments

No comments yet. Be the first to comment!

Leave a Comment