Sunday, August 30, 2026
Kerala News

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനത്തില്‍ നിന്ന് പിന്നോട്ടില്ല; കെജിഎംഒഎയുടെ എതിര്‍പ്പില്‍ അതൃപ്തി അറിയിച്ച് മന്ത്രി

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനത്തില്‍ നിന്ന് പിന്നോട്ടില്ല; കെജിഎംഒഎയുടെ എതിര്‍പ്പില്‍ അതൃപ്തി അറിയിച്ച് മന്ത്രി



തിരുവനന്തപുരം: ജില്ല, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെജിഎംഒഎ ഉയര്‍ത്തിയ എതിര്‍പ്പില്‍ അതൃപ്തി അറിയിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കെജിഎംഒഎയ്ക്ക് പരാതികളോ ആശങ്കകളോ ഉണ്ടെങ്കില്‍ നേരിട്ട് തന്നെ അറിയിക്കാം. മന്ത്രിയെ കാണണമെങ്കില്‍ നേരിട്ട് വന്ന് കാണണമെന്നും മുരളീധരന്‍ പറഞ്ഞു. ഒഴിവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിയെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അതേക്കുറിച്ച് അറിയാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യങ്ങള്‍ പത്രങ്ങളിലൂടെ അറിയേണ്ട സാഹചര്യമില്ലെന്നും കെജിഎംഒഎ ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോകും. എന്താണ് ആവശ്യപ്പെടുന്നതെന്ന് പരിശോധിച്ച് അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ 140ഓളം ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയെ കാണണമെങ്കില്‍ കെജിഎംഒഎ പ്രതിനിധികള്‍ക്ക് നേരിട്ട് കാണാം. അല്ലാതെ എല്ലാ ദിവസവും പ്രസ്താവനകള്‍ ഇറക്കേണ്ട ആവശ്യമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment