Sunday, August 30, 2026
Kerala News

സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം; പിണറായി വിജയനും ജില്ലാ സെക്രട്ടറിക്കും മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്‍

 സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം; പിണറായി വിജയനും ജില്ലാ സെക്രട്ടറിക്കും മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്‍


കണ്ണൂര്‍: സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറുപടിയുമായി പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടി ഇപ്പോഴും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചെന്നത് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും അതിനെ അംഗീകരിക്കാത്ത തരത്തിലുള്ള പ്രസംഗങ്ങളാണ് പിണറായിയുടെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തുനിന്നുണ്ടായതെന്നും പറഞ്ഞു.

മാസപ്പടി കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ആവശ്യമായ സമയം ഉണ്ടായിരുന്നിട്ടും അതിന് ശ്രമിക്കാതെ പാര്‍ട്ടി സ്വയം അപഹാസ്യരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് യുഡിഎഫ് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്. സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് എതിരാളികളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിട്ടില്ലെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. നിരവധി വീടുകളില്‍ കയറി പ്രചാരണം നടത്തിയിട്ടും താന്‍ പറയുന്നത് തെറ്റാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെങ്കില്‍ പിശക് സംഭവിച്ചത് പാര്‍ട്ടിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment