കാസര്ഗോഡ്: കാസര്ഗോഡ് കളക്ടറേറ്റിലെ സീനിയര് ക്ലര്ക്ക് ആശാലതയുടെ ആത്മഹത്യയില് എഡിഎമ്മിന്റെ അന്വേഷണ റിപ്പോര്ട്ട് തയ്യാറായി. സ്ഥലംമാറ്റത്തെ തുടര്ന്നുണ്ടായ മാനസിക സമ്മര്ദമല്ല ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോര്ട്ടിലെ സൂചന. റിപ്പോര്ട്ട് കളക്ടര്ക്ക് കൈമാറിയ ശേഷം റവന്യൂ കമ്മിഷണര്ക്ക് സമര്പ്പിക്കും.
സ്ഥലംമാറ്റത്തെ തുടര്ന്നുള്ള മാനസിക സമ്മര്ദമാണ് ആശാലത ജീവനൊടുക്കാന് കാരണമെന്ന പ്രതിപക്ഷ നേതാവ് ഉള്പ്പെടെയുള്ളവരുടെ ആരോപണങ്ങള്ക്ക് വിരുദ്ധമായ വിവരങ്ങളാണ് അന്വേഷണ റിപ്പോര്ട്ടിലുള്ളതെന്നാണ് സൂചന. ആശാലത നേരത്തെ തന്നെ നിരാശയിലായിരുന്നുവെന്നും റിപ്പോര്ട്ടില് പരാമര്ശിക്കുന്നതായാണ് വിവരം.
ഐസ്ക്രീമില് എലിവിഷം കലര്ത്തി കഴിച്ചതിനെ തുടര്ന്ന് ഗുരുതരാവസ്ഥയിലായ ആശാലത ചികിത്സയിലിരിക്കെ ഓഗസ്റ്റ് 9നാണ് മരിച്ചത്.
സംസ്ഥാനത്ത് ഭരണ മാറ്റത്തിന് പിന്നാലെ രാഷ്ട്രീയ പരിഗണനയില് സ്ഥലംമാറ്റം നടത്തുന്നതിന്റെ ഇരയാണ് ആശാലതയെന്ന ആരോപണം പിന്നീട് ഉയര്ന്നിരുന്നു. കുടുംബവും സംഭവത്തില് വിശദമായ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് എഡിഎമ്മിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
Comments
No comments yet. Be the first to comment!
Leave a Comment