പാലക്കാട്: സിപിഐ-സിപിഐഎം തര്ക്കം മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് മുതിര്ന്ന സിപിഐഎം നേതാവ് എ.കെ. ബാലന്. ചെങ്കൊടിയുടെ ഒരു ചെറിയ കഷണം കിട്ടുമോയെന്ന് കാത്തിരിക്കുന്നവരെപ്പോലെയാണ് യുഡിഎഫെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഐഎമ്മിന്റെ നിലപാടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന് വ്യക്തമാക്കിയതെന്നും സത്യന് മൊകേരിയും ബിനോയ് വിശ്വവും പറഞ്ഞത് സിപിഐയുടെ നിലപാടാണെന്നും ബാലന് പറഞ്ഞു. രണ്ട് പാര്ട്ടികള്ക്കും അവരവരുടെ നയം വ്യക്തമാക്കാനുള്ള അവകാശമുണ്ട്. അതേസമയം, ഇരു പാര്ട്ടികളും തമ്മിലുള്ള ബന്ധത്തില് യാതൊരു വിള്ളലും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടത് ജനാധിപത്യ മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സിപിഐയും സിപിഐഎമ്മും. ഇരു പാര്ട്ടികളിലെയും നേതാക്കളുടെയും പ്രവര്ത്തകരുടെയും ഐക്യം മറ്റേതൊരു കാലഘട്ടത്തേക്കാളും ശക്തമാണെന്നും ബാലന് കൂട്ടിച്ചേര്ത്തു.+
സ്ത്രീകളെ പൊതുപരിപാടികളില് പങ്കെടുപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവനയെയും എ.കെ. ബാലന് വിമര്ശിച്ചു. സ്ത്രീവിരുദ്ധമായ പരാമര്ശങ്ങള് ദൈവം വന്ന് പറഞ്ഞാലും സിപിഐഎം അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment