ദില്ലി: പാര്‍ലമെന്റിന്റെ പ്രത്യേക സിറ്റിംഗ് അടുത്ത മാസം മൂന്നാം വാരം നടത്തുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും മാത്രം അജണ്ടയാക്കിയായിരിക്കും പ്രത്യേക സിറ്റിംഗ് നടത്തുകയെന്നാണ് സൂചന.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. പാര്‍ലമെന്റ് പ്രൊറോഗ് ചെയ്യാത്തത് പ്രത്യേക സിറ്റിംഗ് നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം, പ്രത്യേക സിറ്റിംഗ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച് ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രത്യേക സിറ്റിംഗ് വിളിക്കുന്നതിനെക്കുറിച്ചാണ് കേന്ദ്രം ഇപ്പോള്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണപക്ഷത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.
ഡിഎംകെയുടെയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുടെയും പിന്തുണ കൂടി ലഭിച്ചാല്‍ മാത്രമേ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ വ്യക്തത വന്നതിന് ശേഷമായിരിക്കും പ്രത്യേക സിറ്റിംഗ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
Comments
No comments yet. Be the first to comment!
Leave a Comment