കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. യഥാര്‍ഥ വസ്തുത പുറത്തുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
സുകുമാരക്കുറുപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഏറെക്കാലമായി തീര്‍പ്പാകാതെ കിടക്കുന്ന കേസാണിതെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള പൊലീസ് ഇന്റര്‍പോളുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment