പൊന്നാനി: നേപ്പാളിലുണ്ടായ പ്രളയത്തില്‍ പൊന്നാനി സ്വദേശികളായ ഓസ്ട്രേലിയന്‍ പൗരന്മാരായ മലയാളി കുടുംബത്തെ കാണാതായി. പൊന്നാനി ഈശ്വര്‍ നിവാസില്‍ ശ്രീധരന്‍ അയ്യരും കുടുംബവുമാണ് നേപ്പാളില്‍ അകപ്പെട്ടത്. ശ്രീധരന്‍ അയ്യര്‍, ഭാര്യ ലക്ഷ്മി, മക്കളായ ഋഷബ്, രുദ്ര എന്നിവരെയാണ് കാണാതായത്.
പ്രളയബാധിത പ്രദേശമായ റസുവയില്‍ വച്ചാണ് നാലംഗ കുടുംബവുമായി അവസാനമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് പല മാര്‍ഗങ്ങളിലൂടെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കുടുംബത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊന്നാനിയിലെ ബന്ധുക്കള്‍ പറഞ്ഞു.
കുടുംബം സുരക്ഷിതമായ സ്ഥലത്തുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പൊന്നാനി എംഎല്‍എ നൗഷാദ് അലി പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനായി പൊന്നാനിയിലെ ബന്ധുക്കള്‍ ഇന്ന് നേപ്പാളിലേക്ക് തിരിക്കും.
പൊന്നാനി തൃക്കാവ് ക്ഷേത്രത്തിന് സമീപമാണ് ശ്രീധരന്‍ അയ്യരുടെ വീട്. നേപ്പാള്‍ അധികൃതര്‍ അടിയന്തരമായി ഇടപെട്ട് കുടുംബത്തെ എത്രയും വേഗം കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
Comments
No comments yet. Be the first to comment!
Leave a Comment