Thursday, August 27, 2026
Kerala News

കണ്ണൂരില്‍ അജ്ഞാത മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; ഒന്നര മാസമായി മോര്‍ച്ചറിയില്‍

 കണ്ണൂരില്‍ അജ്ഞാത മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; ഒന്നര മാസമായി മോര്‍ച്ചറിയില്‍


കണ്ണൂര്‍: കണ്ണൂരില്‍ മൃതദേഹം സംസ്‌കരിക്കുന്നതില്‍ അനിശ്ചിതത്വം. ജൂലൈ ഏഴിനാണ് ആയിക്കര ഹാര്‍ബറില്‍ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കായംകുളം സ്വദേശിയായ ബാബുവാണ് മരിച്ചതെന്നാണ് നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരം. എന്നാല്‍ കായംകുളത്ത് നടത്തിയ അന്വേഷണത്തിലും ഇയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ബന്ധുക്കളാരും എത്താതായതോടെയാണ് മൃതദേഹം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോര്‍പ്പറേഷന് കത്ത് നല്‍കിയത്.

സംസ്‌കരിക്കാന്‍ സ്ഥലമില്ലെന്നും മൃതദേഹം ദഹിപ്പിക്കാമെന്നും കോര്‍പ്പറേഷന്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ അജ്ഞാത മൃതദേഹമായതിനാല്‍ ദഹിപ്പിക്കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് സംസ്‌കാരം സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തത്.

മൃതശരീരം മോര്‍ച്ചറിയില്‍ നിന്ന് മാറ്റുന്നതിനും സംസ്‌കാരം നടത്തുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് കോര്‍പ്പറേഷന് കത്ത് നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment