കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന്‍ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇരയായ കുട്ടിയുടെ മൊഴികളില്‍ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തലുകളുമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രസക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി. അറുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു.
2020 ജനുവരി-ഫെബ്രുവരി കാലയളവില്‍ കണ്ണൂര്‍ പാലത്തായിയിലെ പത്ത് വയസുകാരിയെ സ്‌കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പത്മരാജനെ കഴിഞ്ഞ നവംബറില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. ഹൈക്കോടതി വിധിയോടെ ശിക്ഷ മരവിപ്പിക്കുകയും ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യവ്യവസ്ഥയുമടക്കമുള്ള ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.
Comments
No comments yet. Be the first to comment!
Leave a Comment