Sunday, August 23, 2026
Kerala News

കെപിസിസി പുനഃസംഘടന; ഓണത്തിന് ശേഷം ചര്‍ച്ചകള്‍, സെപ്റ്റംബറില്‍ അന്തിമ തീരുമാനം

 കെപിസിസി പുനഃസംഘടന; ഓണത്തിന് ശേഷം ചര്‍ച്ചകള്‍, സെപ്റ്റംബറില്‍ അന്തിമ തീരുമാനം


തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ ഓണത്തിന് ശേഷം സജീവമാകും. പുനഃസംഘടന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറോടെ അന്തിമ തീരുമാനം കൈക്കൊള്ളണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.

പുനഃസംഘടന സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ ഇതിനകം ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചിട്ടുണ്ട്. മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കളും മുന്നോട്ടുവച്ചത്. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നേതാവിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് വി.ഡി. സതീശന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണിയും വി.എം. സുധീരനും വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി ആശയവിനിമയം നടത്തും. ഓണത്തിന് ശേഷം പ്രധാന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം.


Related News

Comments

No comments yet. Be the first to comment!

Leave a Comment