Sunday, August 23, 2026
Kerala News

മുത്തങ്ങ കേസ്; എം. ഗീതാനന്ദന്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

 മുത്തങ്ങ കേസ്; എം. ഗീതാനന്ദന്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി


കൊച്ചി: മുത്തങ്ങയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എം. ഗീതാനന്ദന്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

നാല് പ്രതികളും 46,000 രൂപ വീതം കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസിലെ അപ്പീലില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. വിചാരണ കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്‍ സലാമിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ എം. ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട കെ.വി. വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

2003 ഫെബ്രുവരി 19ന് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനായ കെ.വി. വിനോദ് കൊല്ലപ്പെട്ടത്. ഭൂമിക്കായി സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന മുത്തങ്ങ സമരം കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിലൊന്നായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment