Thursday, August 20, 2026
Kerala News

മാസപ്പടി കേസിലെ ഇഡി അന്വേഷണം; സിപിഐഎമ്മിനെ തള്ളി സിപിഐ

 മാസപ്പടി കേസിലെ ഇഡി അന്വേഷണം; സിപിഐഎമ്മിനെ തള്ളി സിപിഐ


തിരുവനന്തപുരം: മാസപ്പടി കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎം വാദത്തെ പിന്തുണയ്ക്കാതെ സിപിഐ. രാഷ്ട്രീയം വേറെയും ബിസിനസ് വേറെയുമാണെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത്.

മാസപ്പടി കേസിലെ അന്വേഷണം പിണറായി വിജയന്റെ മകള്‍ വീണയെ കടന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും നീളുന്ന സാഹചര്യത്തിലാണ് സിപിഐയുടെ പ്രതികരണം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ച് പ്രതിരോധിക്കാനുള്ള സിപിഐഎം ശ്രമത്തില്‍ നിന്ന് സിപിഐ വിട്ടുനില്‍ക്കുകയായിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയം വേറെ, ബിസിനസ് വേറെ. സിപിഐക്ക് ഇതിലൊന്നും താത്പര്യമില്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

അതേസമയം, ഇഡി റെയ്ഡുകളില്‍ പ്രതിഷേധിക്കുമെന്ന സിപിഐഎം പ്രഖ്യാപനത്തെ കോണ്‍ഗ്രസ് പരിഹസിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനാല്‍ യുഡിഎഫ് നേതാക്കള്‍ ജാഗ്രതയോടെയാണ് പ്രതികരിക്കുന്നത്. ഇഡി അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നാണ് മന്ത്രിമാരുടെ നിലപാട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment