തിരുവനന്തപുരം: സംസ്ഥാനത്തെ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന വഖഫ് ബോര്‍ഡാണ് കണക്കെടുപ്പ് നടത്തുന്നത്. വഖഫുകളുടെ എണ്ണം, മൂല്യം എന്നിവയാണ് കണക്കാക്കുന്നത്. സുന്നി, ഷിയ, ബൊഹ്‌റ, അഖാഗനി തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുടെ കൈവശമുള്ള വഖഫ് സ്ഥാപനങ്ങളുടെ കണക്കാണ് എടുക്കുന്നത്.
ഈ വിഭാഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്, ബന്ധപ്പെട വിഭാഗങ്ങളുടെ വഖഫ് സ്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിവിധ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അംഗങ്ങളു?ടെ അര്‍ഹത നിര്‍ണയം പൂര്‍ത്തിയാക്കണം. പുനസംഘടനക്ക് മുമ്പ് അര്‍ഹത നിര്‍ണയം നടത്തിയതിന്റെ റിപ്പോര്‍ട്ട് പരിഗണിക്കുകയും അതിനനുസരിച്ച് അംഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യും. അംഗങ്ങളുടെ യോഗ്യതയും പുനസംഘടനക്ക് മുമ്പ് പരിശോധിക്കും.
അതേസമയം, വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രിംകോടതി വിധിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വഖഫ് നിയമ ഭേദഗതിക്കെതിരായ വിവിധ ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Comments
No comments yet. Be the first to comment!
Leave a Comment