Thursday, August 20, 2026
Kerala News

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം

പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും ഡല്‍ഹയില്‍ എത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല.സംസ്ഥാനത്തെത്തുന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും.

 ഇന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. നിലവില്‍ ജോസഫ് വാഴയ്ക്കാനാണ് രമേശ് ചെന്നിത്തലയുടെ പരോക്ഷ പിന്തുണ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശന്‍, കെ സി വേണുഗോപാലിനെ കണ്ട് അധ്യക്ഷ ചര്‍ച്ചയില്‍ നിലപാട് അറിയിച്ചിരുന്നു.

ചര്‍ച്ച നീണ്ടുപോകരുതെന്നാണ് പൊതുവായ ആവശ്യം. കഴിവും പ്രാപ്തിയും ഉള്ള നിരവധി പേര്‍ റെഡിയാണെന്നാണ് കെ സുധാകരന്‍ എംപിയുടെ പ്രതികരണം. ഉടന്‍ പുതിയ അധ്യക്ഷന്‍ വേണമെന്ന് പരിഗണനയിലുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ബെന്നി ബഹനാന്‍, കെ സി ജോസഫ്, മാത്യുകുഴല്‍നാടന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കന്‍ എന്നീ പേരുകളാണ് സജീവമയി ചര്‍ച്ചകളിലുള്ളത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment