ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാര്‍ പ്രതികളായ കൊലക്കേസില്‍ തുടര്‍ നടപടികള്‍ ശക്തമാക്കി അന്വേഷണ സംഘം. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പൊലീസ് അപേക്ഷ സമര്‍പ്പിക്കും. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമാണെന് പൊലീസ് കോടതിയെ അറിയിക്കും.
പ്രതികള്‍ സംഭവ സമയം രാസ ലഹരി ഉപയോഗിച്ചിരുന്നതായാണ് നിഗമനം. സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനും വൈദ്യപരിശോധനക്കും വിധേയമാക്കുന്നതിനും പൊലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
അതേസമയം, വയോധികന്‍ ബാഡ് ടച്ച് നടത്തിയതിലുള്ള പ്രതികാരമാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. മൊബൈല്‍ ഉപയോഗത്തിനും സൗഹൃദങ്ങള്‍ വിലക്കിയതിനും വൈരാഗ്യം പെണ്‍കുട്ടി മനസില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയാണ് കൊലപതാകം ആസൂത്രണം ചെയ്തത്. കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കൗമാരസംഘം പെണ്‍കുട്ടിയെ കാണിച്ചതായാണ് കണ്ടെത്തല്‍. ശേഷം വീട്ടിലാകെ മുളകുപൊടി വിതറിയിരുന്നുവെന്നും പൊലീസ് പറയുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് കൗമാരസംഘം മോഷണവും കൊലപാതകവും നടത്തിയത്.
Comments
No comments yet. Be the first to comment!
Leave a Comment