Thursday, August 20, 2026
Kerala News

മുട്ടില്‍ മരംമുറിക്കേസ്: അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

മുട്ടില്‍ മരംമുറിക്കേസ്: അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

കൊച്ചി: മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി ഉടമകളുമായ അഗസ്റ്റിന്‍ സഹോദങ്ങള്‍ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകും. കേസില്‍ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുക്കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് വിചാരണ കോടതിയില്‍ ഹാജരാവുക. 

മുട്ടിലില്‍ നിന്ന് വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് അറിയിച്ച് അനധികൃതമായി മരം മുറിച്ച് അമ്പലമേട്ടിലെ ടിമ്പര്‍ കമ്പനിക്ക് വിറ്റുവെന്നാണ് കേസ്. വിശ്വാസവഞ്ചന നടത്തി മരം വിറ്റുവെന്ന് ആരോപിച്ച് കമ്പനി ഉടമ നല്‍കിയ പരാതിയിലാണ് അമ്പലമേട് പൊലീസ് കേസെടുത്തത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. മരം മുറിച്ചുകടത്താന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ പ്രാഥമിക കേസ് നിലനില്‍ക്കുമെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെ പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകാത്തതോടെയാണ് വാറന്റ് പുറപ്പെടുവിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment