Wednesday, August 19, 2026
Kerala News

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ വില്‍പ്പനയ്ക്ക്; കൊല്ലത്ത് ഭര്‍ത്താവിനെതിരെ കേസ്

 ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ വില്‍പ്പനയ്ക്ക്; കൊല്ലത്ത് ഭര്‍ത്താവിനെതിരെ കേസ്


കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് വില്‍പ്പന നടത്തിയെന്ന പരാതിയില്‍ കൊല്ലം സ്വദേശിയായ യുവതിയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. 2022 മുതല്‍ ഭാര്യയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി ഈ വര്‍ഷം അവ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.

കുട്ടിക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയതിനെ ചോദ്യം ചെയ്തതിനാണ് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. കൗണ്‍സിലിങ്ങിന് വിധേയനാകാന്‍ നിര്‍ബന്ധിച്ചപ്പോഴും ഭര്‍ത്താവ് മര്‍ദിച്ചതായി യുവതി ആരോപിച്ചു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയതായും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സുഹൃത്തുക്കള്‍ മുഖേനയാണ് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ചില അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നതായി യുവതി അറിഞ്ഞത്.

യുവതിയുടെ മകളെയും പ്രതി ദുരുപയോഗം ചെയ്തതായി അഭിഭാഷകന്‍ ആരോപിച്ചു. പങ്കാളികളെ പരസ്പരം പങ്കിടുന്ന സംഘവുമായി പ്രതിക്ക് ബന്ധമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. കൊല്ലം സ്വദേശികളായ ദമ്പതികള്‍ യുകെയില്‍ ജോലി ചെയ്ത് അവിടെ താമസമാക്കിയവരായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment