Wednesday, August 19, 2026
Kerala News

മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം; 22.68 കോടിയുടെ നികുതി വെട്ടിപ്പില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും

മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം; 22.68 കോടിയുടെ നികുതി വെട്ടിപ്പില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും



കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. വിജിലന്‍സ് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. അന്വേഷണ സംഘത്തെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

സേവന നികുതി വെട്ടിപ്പ് സംബന്ധിച്ച് നിലവില്‍ നടക്കുന്ന എസ്‌ഐടി അന്വേഷണത്തിന് പുറമെയാണ് പുതിയ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മെസിയുടെ കേരള സന്ദര്‍ശനത്തിന്റെ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയില്‍ നിന്ന് 22.68 കോടി രൂപ സേവന നികുതിയായി ലഭിക്കാനുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

നികുതി വെട്ടിപ്പ് അന്വേഷിക്കാന്‍ ജിഎസ്ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം നേരത്തെ കാഞ്ഞങ്ങാട് എത്തി പരിശോധന നടത്തിയിരുന്നു. കാഞ്ഞങ്ങാട് ജിഎസ്ടി ഉദ്യോഗസ്ഥരാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഇന്റലിജന്‍സ് ഓഫീസറുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടും തുടര്‍നടപടി സ്വീകരിക്കാതിരുന്നതിനെക്കുറിച്ചും അന്വേഷണ സംഘം വിശദീകരണം തേടിയിട്ടുണ്ട്. പുതിയ പ്രത്യേക അന്വേഷണ സംഘം നിലവില്‍ വന്നതിന് പിന്നാലെ വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment