Wednesday, August 19, 2026
Kerala News

പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഇന്ന്; വിമത നീക്കത്തില്‍ യുഡിഎഫില്‍ പ്രതിസന്ധി

 പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഇന്ന്; വിമത നീക്കത്തില്‍ യുഡിഎഫില്‍ പ്രതിസന്ധി


കോട്ടയം: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോണ്‍ഗ്രസ് വിമത മായാ രാഹുലും യുഡിഎഫ് സ്ഥാനാര്‍ഥി റിയ ബിനോ ചീരാംകുഴിയുമാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

വിമതരുടെ പിന്തുണയോടെ സ്വതന്ത്ര അംഗമായി മത്സരരംഗത്തുള്ള മായാ രാഹുലിനെ അയോഗ്യയാക്കാന്‍ നിയമനടപടി സ്വീകരിച്ചതായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. യുഡിഎഫിന്റെ പിന്തുണയോടെയാണ് മായാ രാഹുല്‍ നേരത്തെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മായാ രാഹുല്‍ നിലപാട് സ്വീകരിച്ചതിനാലാണ് നടപടിയെന്നും നാട്ടകം സുരേഷ് പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങളെ വഞ്ചിച്ചവര്‍ക്ക് പാര്‍ട്ടിയില്‍ ഇനി ഇടമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിമതര്‍ മുന്നണി മര്യാദ പാലിക്കാന്‍ തയ്യാറായില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജും ആരോപിച്ചു. ജനവികാരം മാനിച്ചാണ് പാലായില്‍ അധികാരത്തിലെത്താന്‍ യുഡിഎഫ് തീരുമാനിച്ചതെന്നും പാര്‍ട്ടിയുടെയും മുന്നണിയുടെയും പിന്തുണയോടെയാണ് ഇവര്‍ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസാരിച്ച് പരിഹരിക്കാവുന്ന പ്രശ്‌നമായിരുന്നു ഇതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. അവശേഷിക്കുന്ന ഒമ്പത് അംഗങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment