കൊച്ചി: നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎമ്മിന് തിരിച്ചടി. വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് എംഎല്‍എമാരായ ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്റേഷന്‍, എം.എ. വാഹിദ്, എ.ടി. ജോര്‍ജ് എന്നിവരെ കേസില്‍ നിന്ന് കോടതി കുറ്റവിമുക്തരാക്കി.
സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മുന്‍ നാട്ടിക എംഎല്‍എ ഗീതാഗോപിയാണ് കേസില്‍ പരാതിക്കാരി.
കേസ് റദ്ദാക്കിയതോടെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇനി ഒരു കേസ് മാത്രമാണ് നിലനില്‍ക്കുക. ഈ കേസില്‍ ഇടത് എംഎല്‍എമാര്‍ വിചാരണ നേരിടേണ്ടിവരും. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഒഴിവായതോടെ ശേഷിക്കുന്ന കേസില്‍ മാത്രമായിരിക്കും ഇനി വിചാരണ.
കേസ് അടുത്ത മാസം 16ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
Comments
No comments yet. Be the first to comment!
Leave a Comment