ചെന്നൈ: തമിഴ്‌നാട്ടിലേക്ക് ലഹരിവസ്തുക്കള്‍ എത്തുന്നത് കേരളത്തില്‍ നിന്നാണെന്ന ആരോപണവുമായി എഐഎഡിഎംകെ എംഎല്‍എ ആര്‍. രാകേഷ്. തമിഴ്‌നാട്ടിലെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്‌നങ്ങളും സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് നിയമസഭയില്‍ എംഎല്‍എ ആരോപണം ഉന്നയിച്ചത്.
കേരളത്തില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ എത്തുന്നതെന്നും ഇത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍. രാകേഷ് ആവശ്യപ്പെട്ടു.
കേരളവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ലഹരിക്കെതിരെ ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി ആദവ് അര്‍ജുന നിയമസഭയില്‍ അറിയിച്ചു. കേരള ആഭ്യന്തര മന്ത്രിയുമായും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായും ചര്‍ച്ച നടത്തിയതായി മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ലഹരി എത്തുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് ഡിഎംകെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ തിരിച്ചെത്തിയത്.
Comments
No comments yet. Be the first to comment!
Leave a Comment