തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ കേരളത്തില്‍ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ വന്ദേമാതരം ആലപിച്ചിട്ടും കേരളത്തില്‍ അത് ഒഴിവാക്കിയത് സതീശന്‍ സര്‍ക്കാര്‍ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും കീഴടങ്ങിയതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് ലംഘിക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. വന്ദേമാതരം ആലപിക്കാത്തത് വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ നിയമ-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വന്ദേമാതരം ആലപിക്കാത്തതിനെതിരെ ബിജെപി സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ ഭാഗമായി എബിവിപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും. എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലപിച്ചതും അത് തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചതും കോമാളിത്തരം ആണെന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment