Sunday, August 16, 2026
Kerala News

ബിജെപി വിട്ട് നടന്‍ ദേവന്‍; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചു

 ബിജെപി വിട്ട് നടന്‍ ദേവന്‍; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചു


ആലപ്പുഴ: ബിജെപിയില്‍ നിന്ന് രാജിവെച്ച് നടന്‍ ദേവന്‍. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതായി ദേവന്‍ പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ആലപ്പുഴയില്‍ കണച്ചികുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദേവന്‍ രാജി പ്രഖ്യാപിച്ചത്.

2021ലാണ് ദേവന്‍ ബിജെപിയില്‍ എത്തിയത്. രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തില്‍ തനിക്ക് വലിയ പങ്കുണ്ടായിരുന്നുവെന്നും ദേവന്‍ പറഞ്ഞു. സുരേഷ് ഗോപിക്കുവേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടെന്നും അതേക്കുറിച്ച് ഇപ്പോള്‍ തുറന്ന് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ രാഷ്ട്രീയ നിലപാടുകള്‍ ബിജെപിയുമായി യോജിച്ചുപോകുന്നില്ലെന്നാണ് ദേവന്റെ വിശദീകരണം. അഞ്ച് വര്‍ഷത്തോളം കേരള ബിജെപിക്കൊപ്പം നിന്നിട്ടും ആശയപരമായി യോജിച്ച് പോകാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജിവെക്കാനുള്ള തീരുമാനം അഞ്ച് മാസം മുമ്പ് തന്നെ എടുത്തിരുന്നതായും ദേവന്‍ വ്യക്തമാക്കി.

നേരത്തെ കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ ദേവന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment