Saturday, August 15, 2026
Kerala News

ഇപ്പോള്‍ സെല്‍ഫിക്കാലം; എംഡിഎംഎ കേസ് പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ പ്രതികരിച്ച് മന്ത്രി ഷംസുദീന്‍

ഇപ്പോള്‍ സെല്‍ഫിക്കാലം; എംഡിഎംഎ കേസ് പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ പ്രതികരിച്ച് മന്ത്രി ഷംസുദീന്‍



പാലക്കാട്: എംഡിഎംഎ കേസുകളിലെ പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍. ഇപ്പോള്‍ സെല്‍ഫിക്കാലമാണെന്നും മുഖ്യമന്ത്രിയുമായി ഫോട്ടോ എടുത്തത് മാത്രമാണെന്നും മന്ത്രി പറഞ്ഞു. ചിത്രത്തെച്ചൊല്ലി ഉയരുന്ന വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎംശ്രീ ഉപസമിതി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും വാട്സാപ്പില്‍ പ്രചരിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. വന്ദേമാതരം സംബന്ധിച്ച വിഷയത്തിലും കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഷംസുദീന്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് 80-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദേശീയ പതാക ഉയര്‍ത്തി. ദേശീയഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പതാക ഉയര്‍ത്തല്‍. ചടങ്ങില്‍ വന്ദേമാതരം ആലപിച്ചില്ല. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍നിന്ന് പുഷ്പവൃഷ്ടിയും നടന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment