കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ വീണ്ടും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം. ഈ മാസം 18ന് ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചത്. അന്ന് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിക്കും.
കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസ് കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. ഇന്ന് ഒന്നാം പ്രതി റോജി അഗസ്റ്റിനും കോടതിയില്‍ എത്തിയതോടെ അദ്ദേഹത്തിനെതിരായ ജാമ്യമില്ലാ വാറണ്ട് കോടതി പിന്‍വലിച്ചു.
വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങള്‍ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരി അലിയാറിന് വില്‍പ്പന നടത്തി വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്.
കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment