കൊച്ചി: അഭിമന്യു കൊലക്കേസില്‍ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കോടതിയില്‍ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും പ്രതികള്‍ അത് പാലിച്ചിരുന്നില്ല. കടുത്ത നടപടി സ്വീകരിക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് 16 പ്രതികളും കോടതിയില്‍ എത്തിയത്.
പുതുതായി ചുമത്തിയ കുറ്റങ്ങള്‍ പ്രതികള്‍ക്ക് കോടതി വായിച്ചുകേള്‍പ്പിച്ചു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ ഈ മാസം 17ന് ആരംഭിക്കുന്ന തരത്തില്‍ ഷെഡ്യൂള്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
2018 ജൂലൈ 2നാണ് കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്.
കേസിലെ സുപ്രധാന രേഖകള്‍ കോടതി കസ്റ്റഡിയില്‍ നിന്ന് കാണാതായത് നേരത്തെ വലിയ വിവാദമായിരുന്നു. പിന്നീട് രേഖകള്‍ പുനഃസൃഷ്ടിച്ചാണ് വിചാരണ നടപടികളിലേക്ക് കടന്നത്.
വിചാരണ നടപടികള്‍ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഒന്‍പത് മാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment