Thursday, August 13, 2026
Kerala News

വന്ദേമാതരം വിവാദം; സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് വി.ഡി. സതീശന്‍

വന്ദേമാതരം വിവാദം; സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് വി.ഡി. സതീശന്‍



തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഓഗസ്റ്റ് 15ന് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം സംബന്ധിച്ച് നിയമം പാസാക്കിയിട്ടുണ്ടെന്നും അതില്‍ ഗാനം പൂര്‍ണമായും ആലപിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. വന്ദേമാതരത്തെ അധിക്ഷേപിക്കുകയോ ആലപിക്കാതിരിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്ന നിയമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമം പാസാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിനും വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. ആ നിലപാടിന് അനുസരിച്ചായിരിക്കും സര്‍ക്കാര്‍ നടപടികളെന്നും സതീശന്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് യുഡിഎഫിന് വ്യക്തമായ നയമുണ്ടെന്നും ഓഗസ്റ്റ് 15ന് അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment