Thursday, August 13, 2026
Kerala News

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ തുരങ്കത്തിന് മുന്നില്‍ ഗതാഗത നിയന്ത്രണം

 മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ തുരങ്കത്തിന് മുന്നില്‍ ഗതാഗത നിയന്ത്രണം


തൃശൂര്‍: മണ്ണിടിച്ചില്‍ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ കുതിരാന്‍ തുരങ്കത്തിന് മുന്നില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച കുതിരാന്‍ തുരങ്കത്തിന് ഏകദേശം 60 മീറ്റര്‍ മുകളിലായി മണ്ണിടിഞ്ഞുവീണിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍, എംഎല്‍എ, മന്ത്രി തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിശോധനയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ജിയോളജി വകുപ്പ് തുരങ്കത്തിന് മുകളിലെ പ്രദേശത്ത് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തുരങ്കത്തിന് മുകളിലെ മണ്ണിടിച്ചില്‍ അപകടകരമായ രീതിയിലാണ് ഉണ്ടായിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു.

മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് തുരങ്കമുഖത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഭീഷണി ഒഴിവാക്കുന്നതിനായി അപകടസാധ്യതയുള്ള മരങ്ങള്‍ മുറിച്ചുമാറ്റുകയും പാറക്കെട്ടുകള്‍ ബലപ്പെടുത്തുകയും ചെയ്ത് സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശം.


Related News

Comments

No comments yet. Be the first to comment!

Leave a Comment