Thursday, August 13, 2026
Kerala News

ലുങ്കി വാല പരാമര്‍ശം; സുഷ്മിതാ ദേവും ജയറാം രമേശും വിഡ്ഢികളെന്ന് രാജീവ് ചന്ദ്രശേഖര്‍

 ലുങ്കി വാല പരാമര്‍ശം; സുഷ്മിതാ ദേവും ജയറാം രമേശും വിഡ്ഢികളെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: രാജ്യസഭയില്‍ സിപിഐഎം അംഗം ഡോ. ജോണ്‍ ബ്രിട്ടാസിനെതിരെ ബിജെപി എംപി സുഷ്മിതാ ദേവ് നടത്തിയ ലുങ്കി വാല പരാമര്‍ശത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുഷ്മിതാ ദേവ് നടത്തിയ പരാമര്‍ശം വിഡ്ഢിത്തമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തനിക്കെതിരെയും നേരത്തെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ലുങ്കി വാല പരാമര്‍ശം നടത്തിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അന്ന് ജയറാം രമേശിന്റെ പരാമര്‍ശത്തോട് താന്‍ പ്രതികരിക്കാന്‍ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ മുണ്ടുടുക്കുന്നു, എന്റെ പണി ചെയ്യുന്നു. മറ്റുള്ളവരുടെ അഭിപ്രായം അവരുടേത് മാത്രമാണ്. ആ പരാമര്‍ശം നടത്തിയ ജയറാം രമേശ് വിഡ്ഢിയാണ്. ഞാന്‍ ലുങ്കിയല്ല, മുണ്ടാണ് ഉടുക്കുന്നതെന്ന് വിശദീകരിക്കണമെങ്കില്‍ ബ്രിട്ടാസ് അത് വിശദീകരിക്കട്ടെ. ഇത് റേസിസമല്ല, വിഡ്ഢിത്തം വിഡ്ഢിത്തം മാത്രമാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment